There are no items in your cart
Add More
Add More
| Item Details | Price | ||
|---|---|---|---|
Imagine it. Create it. Tell your story with AI filmmaking.
Welcome to School of Storytelling. Welcome to the Future of Feeling.
Instructor: School of StorytellingLanguage: MALAYALAM
November 2026 Batch
മനസ്സിൽ ഒരു കഥയുണ്ടോ? അതൊരു സിനിമയാക്കിയാലോ?
ഒരു ആശയത്തെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന സിനിമയാക്കി മാറ്റാൻ സാങ്കേതികവിദ്യ മാത്രം പോരാ. കഥ പറയാനറിയണം. സിനിമയുടെ ഭാഷ മനസ്സിലാക്കണം. ദൃശ്യങ്ങളിലൂടെ വികാരങ്ങൾ സൃഷ്ടിക്കാനറിയണം.
School of Storytelling-ന്റെ Professional AI Filmmaking Program ആരംഭിക്കുന്നത് അവിടെനിന്നാണ്.
ഇവിടെ AI ടൂളുകൾ ഉപയോഗിക്കാൻ മാത്രമല്ല പഠിക്കുന്നത്. ആദ്യം സ്റ്റോറിടെല്ലിങ്ങിന്റെ കലയും സിനിമാനിർമ്മാണത്തിന്റെ അടിസ്ഥാനങ്ങളും പഠിക്കുന്നു. തിരക്കഥ, സംവിധാനം, സിനിമാറ്റോഗ്രഫി, ലൈറ്റിങ്, ആർട്ട് ഡയറക്ഷൻ, എഡിറ്റിങ്, സൗണ്ട് ഡിസൈൻ തുടങ്ങിയ മേഖലകളിലൂടെ സിനിമയുടെ സൃഷ്ടിപരമായ സാധ്യതകൾ മനസ്സിലാക്കുന്നു.
ആ അറിവിന്റെ പിൻബലത്തിലാണ് AI സാങ്കേതികവിദ്യകളിലേക്ക് കടക്കുന്നത്. സിനിമാനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ AI-യെ എങ്ങനെ സർഗാത്മകമായി ഉപയോഗിക്കാമെന്നും സ്വന്തം കാഴ്ചപ്പാടിനനുസരിച്ച് AI-യെ എങ്ങനെ നിയന്ത്രിക്കാമെന്നും പഠിക്കുന്നു.
SRFTI, FTII തുടങ്ങിയ പ്രമുഖ ചലച്ചിത്ര പഠനസ്ഥാപനങ്ങളിൽ പരിശീലനം നേടിയ സിനിമാരംഗത്തെ വിദഗ്ധരുടെയും AI പരിശീലകരുടെയും മാർഗനിർദേശത്തിൽ, പുതിയ AI Models, Tools, Creative Workflows എന്നിവ പ്രായോഗികമായി പരിശീലിച്ച് സ്വന്തം കഥയെ സിനിമയാക്കി മാറ്റാനുള്ള പഠനയാത്രയാണിത്.
Learn Cinema → Learn AI → Direct AI → Make a Film.
Cinema First, AI Next: കഥപറച്ചിലിന്റെയും സിനിമാനിർമ്മാണത്തിന്റെയും അടിസ്ഥാനങ്ങൾ പഠിച്ചശേഷം AI സാങ്കേതികവിദ്യകളിലേക്ക് കടക്കുന്നു.
Industry Mentorship: സിനിമാരംഗത്തെ പരിചയസമ്പന്നരായ വിദഗ്ധരിൽനിന്നും AI പരിശീലകരിൽനിന്നും മാർഗനിർദേശവും പ്രായോഗിക പരിശീലനവും നേടാം.
Creative AI Filmmaking: AI Models, Tools, Workflows എന്നിവ സിനിമാനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സർഗാത്മകമായി ഉപയോഗിക്കാൻ പഠിക്കാം.
Visual Storytelling: Framing, Composition, Lighting, Colour, Performance, Editing എന്നിവയിലൂടെ കഥയും വികാരങ്ങളും ദൃശ്യമായി അവതരിപ്പിക്കാൻ പരിശീലിക്കാം.
Make Your Own Film: ആശയരൂപീകരണം മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെ പഠിച്ച അറിവും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സ്വന്തം സിനിമ നിർമ്മിക്കാം.
1. കഥയും ആശയരൂപീകരണവും (Storytelling & Film Development)
കഥപറച്ചിലിന്റെ അടിസ്ഥാനങ്ങളും കഥാഘടനയും മനസ്സിലാക്കി, ഒരു ആശയത്തെ സിനിമയ്ക്ക് അനുയോജ്യമായ കഥയായും ദൃശ്യാവിഷ്കാരമായും വികസിപ്പിക്കാൻ പഠിക്കാം.
2. തിരക്കഥയും സംവിധാനവും (Screenwriting & Direction)
കഥാപാത്രസൃഷ്ടി, തിരക്കഥാരചന, രംഗാവിഷ്കാരം, ദൃശ്യാഖ്യാനം എന്നിവ പഠിച്ച് ഒരു രംഗത്തെ സംവിധായകന്റെ കാഴ്ചപ്പാടിലൂടെ രൂപകൽപ്പന ചെയ്യാനും അവതരിപ്പിക്കാനും പരിശീലിക്കാം.
3. സിനിമാറ്റോഗ്രഫിയും ദൃശ്യഭാഷയും (Cinematography & Visual Language)
Shots, Camera Angles, Framing, Composition, Lighting, Colour എന്നിവയുടെ അടിസ്ഥാനങ്ങൾ മനസ്സിലാക്കി, കഥയ്ക്കും വികാരങ്ങൾക്കും അനുയോജ്യമായ സിനിമാറ്റിക് ദൃശ്യങ്ങൾ രൂപകൽപ്പന ചെയ്യാൻ പഠിക്കാം.
4. AI ദൃശ്യസൃഷ്ടി (AI Image Generation & Visual Development)
സിനിമയുടെ ദൃശ്യഭാഷയെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച് AI Models-ന്റെ സഹായത്തോടെ കഥാപാത്രങ്ങൾ, പശ്ചാത്തലങ്ങൾ, Story Moodboards, സിനിമാറ്റിക് ദൃശ്യങ്ങൾ എന്നിവ സൃഷ്ടിക്കാനും മെച്ചപ്പെടുത്താനും പരിശീലിക്കാം.
5. AI വീഡിയോ നിർമ്മാണം (AI Video Generation & Scene Creation)
AI Video Models ഉപയോഗിച്ച് ക്യാമറാ ചലനങ്ങൾ, കഥാപാത്രങ്ങളുടെ ചലനവും പ്രകടനവും, രംഗങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവ രൂപപ്പെടുത്താൻ പഠിക്കാം. വ്യത്യസ്ത ഷോട്ടുകളിലും രംഗങ്ങളിലും കഥാപാത്രസ്ഥിരതയും ദൃശ്യത്തുടർച്ചയും നിലനിർത്താനുള്ള പ്രായോഗിക രീതികളും പരിചയപ്പെടാം.
6. എഡിറ്റിങ്ങും സൗണ്ട് ഡിസൈനും (Editing & Sound Design)
സിനിമയുടെ എഡിറ്റിങ് ഭാഷയും ശബ്ദത്തിന്റെ സൃഷ്ടിപരമായ ഉപയോഗവും മനസ്സിലാക്കി, ദൃശ്യങ്ങൾ, സംഭാഷണം, സംഗീതം, ശബ്ദം എന്നിവ സമന്വയിപ്പിച്ച് കഥയുടെ വൈകാരികാനുഭവം രൂപപ്പെടുത്താൻ പഠിക്കാം.
7. AI Filmmaking Workflow & Final Film
ആശയരൂപീകരണം, തിരക്കഥ, Pre-production, AI Production, Editing, Post-production എന്നീ ഘട്ടങ്ങളിലൂടെ പഠിച്ച അറിവും സാങ്കേതികവിദ്യകളും പ്രായോഗികമായി ഉപയോഗിച്ച് സ്വന്തം സിനിമ വികസിപ്പിച്ച് പൂർത്തിയാക്കാം.
സിനിമയുടെ ഭാഷ പഠിക്കാം. AI-യെ സംവിധാനം ചെയ്യാം. സ്വന്തം സിനിമ സൃഷ്ടിക്കാം.
Your Story. Your Vision. Your Cinema.
Learn live with top educators, chat with teachers and other attendees, and get your doubts cleared.
Our curriculum is designed by experts to make sure you get the best learning experience.
Interact and network with like-minded folks from various backgrounds in exclusive chat groups.
Stuck on something? Discuss it with your peers and the instructors in the inbuilt chat groups.
With the quizzes and live tests practice what you learned, and track your class performance.
Flaunt your skills with course certificates. You can showcase the certificates on LinkedIn with a click.